ഹാംബുര്‍ഗ്: ജര്‍മ്മനിയിലെ ഹാംബുര്‍ഗ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ടൗണ്‍ഹാളില്‍ ഇന്ത്യയുടെ പ്രകാശോത്സവമായ ദീപാവലിയുടെ അലയാലികള്‍ മുഴങ്ങിയത് ഇന്ത്യന്‍ സമൂഹത്തിനും ഇന്തോ ജര്‍മ്മന്‍ സാംസ്കാരിക ബന്ധങ്ങള്‍ക്കും അഭിമാനകരമായ ചരിത്രനിമിഷമായി,
ഹാംബുര്‍ഗ് പാര്‍ലമെന്റിലെ സിഡിയു (CDU) പാര്‍ലമെന്ററി ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച "ലിഷ്ടര്‍ ഡെര്‍ ഫ്രോയിന്‍ഡ്ഷാഫ്റ്റ്" (സൗഹൃദത്തിന്റെ ദീപങ്ങള്‍) എന്ന ദീപാവലി ആഘോഷം നവംബര്‍ 14 ശനിയാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ റാറ്റ്ഹൗസിലെ ഗ്രാന്‍ഡ് ബോള്‍റൂമില്‍ നടന്നു. ദീപാവലി ഫെസ്ററ് 2026 പ്രകാശത്തിന്റെ ഉത്സവം''** എന്ന പേരില്‍ സിഡിയു പാര്‍ട്ടി ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ ദീപാവലി പരിപാടിയായായിരുന്നു ഇത്. പരിപാടിയില്‍ ഹാംബര്‍ഗ് പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രതിനിധികള്‍, ഇന്ത്യന്‍ സാംസ്കാരിക സംഘടനകള്‍, വിവിധ മേഖലകളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ എന്നിവര്‍ പങ്കുചേര്‍ന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വെളിച്ചത്തിന്റെയും ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശവും ആഘോഷത്തിന് മാറ്റുകൂട്ടി.
ചരിത്രപരമായ ഒത്തുചേരല്‍:
സിഡിയു ഹാംബുര്‍ഗ് പ്രസിഡന്റ് ഡെന്നിസ് തെറിങ്ങിന്റെ നേതൃത്വത്തില്‍, വൈസ് പ്രസിഡന്റും ഹാംബുര്‍ഗ് പാര്‍ലമെന്റ് അംഗവുമായ ഫിലിപ്പ് ഹൈസ്നര്‍, സിഡിയു ഹാംബുര്‍ഗ് ഫോറിന്‍ അഫയേഴ്സ് കോ~ഓര്‍ഡിനേറ്റര്‍ സഞ്ജീവ് ശര്‍മ്മ, ബിസിനസ് സംരംഭകന്‍ സിദ്ധാര്‍ത്ഥ മുരളീധരന്‍, എസ്എപി കണ്‍സള്‍ട്ടന്റ് പ്രകാശ് നാരായണന്‍, എയറോനോട്ടിക്കല്‍ എഞ്ചിനീയറും അനാലിസിസ് എഞ്ചിനീയറുമായ (സര്‍ട്ടിഫിക്കേഷന്‍) രവീന്ദ്ര കുല്‍ക്കര്‍ണി എന്നിവരടങ്ങിയ കോര്‍ ടീമാണ് പരിപാടി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയത്. സഞ്ജീവ് ശര്‍മ്മയായിരുന്നു ചടങ്ങിന്റെ അവതാരകന്‍.
വിവിധ ഇന്ത്യന്‍ സമൂഹങ്ങള്‍ക്കൊപ്പം ജര്‍മ്മന്‍, ടര്‍ക്കിഷ് സമൂഹങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 380 അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഹാംബുര്‍ഗിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ലഭിച്ച യഥാര്‍ത്ഥ ദീപാവലി സമ്മാനമായി ഈ ആഘോഷം മാറി.
വര്‍ണ്ണാഭമായ ചടങ്ങുകളും സന്ദേശങ്ങളും:
നൂറ്റാണ്ടിലേറെ പഴക്കമുള്ള റാത്ത്ഹൗസിലെ കൊത്തുപണികളുള്ള ഹാളില്‍ പുഷ്പമാലകള്‍ ചാര്‍ത്തിയ ഗണപതി വിഗ്രഹവും, ജമന്തിപ്പൂക്കളും വര്‍ണ്ണത്തോരണങ്ങളും മധുരപലഹാരങ്ങളും നിറഞ്ഞ ദീപാവലി അലങ്കാരവും ഒരുക്കിയിരുന്നു. പരമ്പരാഗത വേഷമണിഞ്ഞ കലാകാരന്മാര്‍ അവതരിപ്പിച്ച ഭാരതീയ സംഗീതം ചടങ്ങിന് മാറ്റുകൂട്ടി.
ദേശീയ വനിതാ കമ്മീഷന്‍ (ചഇണ) അംഗം അഡ്വ. നിവേദിത ഡല്‍ഹിയില്‍ നിന്ന് വീഡിയോ സന്ദേശത്തിലൂടെ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ഹാംബുര്‍ഗിലെ ഇന്ത്യന്‍ സമൂഹത്തിനും ആതിഥേയര്‍ക്കും അവര്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു.
ഏകദേശം 2,500 പാലങ്ങളുള്ള ഹാംബുര്‍ഗ്, രാജ്യങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കുമിടയില്‍ പാലം പണിയുന്ന അനേകം മനുഷ്യരുടെ കൂടി നഗരമാണെന്ന സന്ദേശത്തോടെയാണ് സിഡിയു അതിഥികളെ ക്ഷണിച്ചത്. സമ്പദ്വ്യവസ്ഥ, സാമൂഹിക പ്രവര്‍ത്തനം, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം ഹാംബുര്‍ഗിന് നല്‍കുന്ന സംഭാവനകളെ അംഗീകരിക്കുക, സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുക, സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ചടങ്ങിന്റെ സമാപനത്തില്‍ ഫിലിപ്പ് ഹൈസ്നര്‍ നടത്തിയ വികാരനിര്‍ഭരമായ നന്ദിപ്രസംഗം സദസ്സിന്റെ മനം കവര്‍ന്നു. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കോര്‍ ടീമിന് അദ്ദേഹം നന്ദി അറിയിച്ചു. ഭാവിയിലും ഇത്തരം സാമൂഹിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
(റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍, പ്രവാസി ഓണ്‍ലൈന്‍)

Comments: